കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും നേതാക്കളേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം ശക്തമായി ചെറുത്തു തോൽപ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. വാഫി, വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു സമസ്ത മുശാവറയുടെ എല്ലാ തീരുമാനങ്ങൾക്കും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളീയ സമൂഹത്തിൽ സമസ്തക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ നശിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിയാനും വേണ്ട വിധം പ്രതിരോധിക്കാനും സംഘടനക്ക് കഴിയും. ഇക്കാര്യം സംഘടനാ പ്രവർത്തകർ തിരിച്ചറിയുകയും ജാഗ്രത പാലിക്കുകയും വേണം. സമസ്തക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്നും യോഗം അഭ്യർത്ഥിച്ചു.
