എസ്. കെ. എസ്. എസ്. എഫ് ദേശീയ കൗൺസിൽ ക്യാമ്പിന്പ്രൗഡമായ തുടക്കം

ചെന്നൈ: പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന എസ് കെ എസ് എസ് എഫ് ദേശീയ കൗൺസിൽ ക്യാമ്പിന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മഖാം സിയാറത്തോടെ തുടങ്ങി.

സിയാറത്തിന് പാണക്കാട് സയ്യിദ്ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി . ഹാഷിർ അലി ശിഹാബ് തങ്ങൾ , മുബഷിർ തങ്ങൾ ജമലുല്ലൈലി , റഷീദ് ഫൈസി വെള്ളായിക്കോട് , അബ്ദുല്ല സിക്കന്ദർ ഗുവാഹത്തി , ഫൈസാൻ അഹമ്മദ് ഔറംഗബാദ് , മുഹമ്മദ് ജഹാൻഗീര് ഹുസ്സൈൻ വെസ്റ്റ് ബംഗാൾ, മഹ്സൂം ഹസ്‌റത് ആന്ധ്രാ പ്രദേശ് , മുഹമ്മദ് അനീസ് അബ്ബാസി രാജസ്ഥാൻ , നഫീസ് സബ്‌രി ബീഹാർ, അബ്ദുൽ ഹുസ്സൈൻ അന്തമാൻ തുടങ്ങിയവർ സിയാറത്തിൽ പങ്കെടുത്തു.
എം എം എ വൈസ്പ്രസിഡന്റ് ഇബ്രാഹിം ഹാജി പതാക ഉയർത്തി
നാഷണൽ കൗൺസിൽ മീറ്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. തമിഴ്നാട് എം.പി ജനാബ് നവാസ് ഗനി സാഹിബ് മുഖ്യാതിഥിയായി. പ്രസ്തുത ചടങ്ങിൽ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുഞ്ഞിമോൻ ഹാജി, മുഹമ്മദ് ഹാജി സൈത്തൂൻ, എ.എ ഷംസുദ്ധീൻ, മുനീറുദ്ധീൻ ഹാജി, സൈഫുദ്ധീൻ ഹാജി, മുസ്തഫ സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു. ഹസീബ് അൻസാരി ബീവണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സെഷനിൽ ഡോ. ജാബിർ ഹുദവി സ്വാഗതവും ഹാഫിസ് സമീർ വെട്ടം നന്ദിയും പറഞ്ഞു.



രണ്ടാം സെഷനിൽ മൻസൂർ ഹുദവി ബംഗാൾ, ഷറഫുദ്ധീൻ ഹുദവി പുംഗനൂർ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുൽ ഖാദിർ ഹുദവി സെഷൻ നിയന്ത്രിച്ചു.

മഗ്രിബ് നിസ്കാരാനന്തരം നടന്ന സെഷൻ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉസ്താദ് റഫീഖ് കോലാരി ആത്മീയ ഭാഷണം നിര്‍വഹിച്ചു. നയാസ്, സഅദ് ആന്ധ്ര പ്രദേശ് എന്നിവർ ബുർദ മജ്ലിസിന് നേതൃത്വം നൽകി.

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമുദായിക ഉന്നമനം സാധ്യമാക്കണം : സ്വാദിഖ് അലി ശിഹാബ് തങ്ങൾ

കലുശിതമായ സമകാലിക ദേശീയ സാഹചര്യത്തിൽ രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥകൾ പരിഹരിച്ച്‌ സമൂലമായ പരിവർത്തനം സാധ്യമാക്കേണ്ടതുണ്ട് എന്ന് പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു . മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൈവരിക്കുകയും, സാമൂഹിക ഉന്നമനത്തിന് വേണ്ട പദ്ധതികൾ രൂപപ്പെടുത്തി പ്രയോഗവത്കരിക്കുകയും മാത്രമാണതിന്റെ പരിഹാര മാർഗങ്ങൾ എന്നും തങ്ങൾ നിർദേശിച്ചു . സമസ്ത കേരള ജാമിഇയ്യത്തുൽ ഉലമ നൂറു വർഷം തികക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ കാലമത്രയും സമസ്തയുടെ കിഴിൽ നടന്നു പോന്ന നവോഥാന പ്രവർത്തനങ്ങളും നിസ്തുലമായ സേവനങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് . തുടർന്നും കാലോചിതമായ പ്രവർത്തനങ്ങളും പദ്ധതികളുമായി മുന്നോട്ട് പോവാൻ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും തങ്ങൾ ഓർമപ്പെടുത്തി .

ചെന്നൈ എം എം എ ഹാളിൽ വെച്ച് നടത്തപ്പെടുന്ന എസ് കെ എസ് എസ് എഫ് ദേശീയകൗൺസിൽ മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

*സമസ്തയും പോഷക സംഘടനകളും രാജ്യത്തിനു മാതൃക*

മത സാമൂഹിക മേഖലയിലും മത വിദ്യാഭ്യാസ രംഗത്തും സമസ്ത കേരള ജംഇയത്തുൽ ഉലമയും പോഷക സംഘടനകളും തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും, ഇന്ത്യയാകെമാനം സമസ്തയുടെയും SKSSF ൻറെയും ദീനീ പ്രവര്‍ത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള തീരുമാനം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും തമിഴ്നാട് എം.പി നവാസ് ഖനി സാഹിബ് അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ് ലിം സമുദായത്തെ സമുദ്ധരിക്കുന്നതിൽ മത സംഘടനയുടെ പങ്ക് നിസ്തുലമാണെന്നും സമുദായിക പുരോഗതിക്കും ഉന്നമനത്തിനുമായി സമസ്ത കേരള പോലെയുള്ള സംഘടനകൾ മുന്നോട്ട് വെക്കുന്ന പദ്ധതികളുമായി സഹകരിക്കുമെന്നും ജനപ്രതിനിധി എന്ന നിലയിൽ കഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.