
മംഗലാപുരം : “ധൈഷണിക വിദ്യാർത്ഥിത്വം, നൈതിക സംവേദനം” എന്ന പ്രമേയത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പസ് യാത്ര വളരെ വിപുലമായ സ്വീകരണത്തോടെ മംഗലാപുരത്ത് സമാപിച്ചു .

സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി ബംബ്രാണ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു . നന്മയുടെ വിദ്യാർഥിത്വം ഉയർത്തി പിടിച്ച് ക്യാമ്പസ് ജീവിതം ധന്യമാക്കണമെന്ന് സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാവിലെ മംഗലാപുരത്ത് ടിപ്പു സുൽത്താൻ കോളേജിൽ നൽകിയ സ്വീകരണത്തിൽ ഉള്ളാൾ ദർഗ കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുൽ റഷീദ് ഉള്ളാൾ ഉദ്ഘാടനം നിർവഹിച്ചു , അനീസ് കൗസരി അദ്ധ്യക്ഷനായി . മിത്തബൈൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ കർണാടക സംസ്ഥാന പ്രസിഡന്റ് റഫീഖ് ഹുദവി കൊലാരി അദ്ധ്യക്ഷനായി . സയ്യിദ് മുബഷീർ തങ്ങൾ ജമലുല്ലൈലി , ഉസ്മാൻ ഫൈസി തൊടാർ ,


കർണാടക സംസ്ഥാന ട്രഷറർ സയ്യിദ് അമീർ തങ്ങൾ , കാസിം ദാരിമി, ഷുഹൈബ് ഹൈതമി ,റഫീഖ് ചെന്നൈ , ഡേ:ആരിഫലി ,ക്യാമ്പസ് വിംഗ് സംസ്ഥാന കൺവീനർ ബാസിത്ത് മുസ്ലിയാരങ്ങാടി , സിറാജ് ഇരിങ്ങല്ലൂർ, റഷീദ് മീനാർകുഴി, ഷഹരി വാഴക്കാട് , സമീർ കണിയാപുരം, ശഹീർ കോണോട്ട് , ബിലാൽ അരികാടി , മുനീർ മോങ്ങം , ജുനൈദ് , മുനാസ് തൊടാർ എന്നിവർ സംബന്ധിച്ചു സംസാരിച്ചു.




