വിദൂര കോഴ്സുകൾ പുനസ്ഥാപിക്കും : മന്ത്രി ആർ. ബിന്ദു
എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തൃശൂർ: ഈ മാസം അവസാനത്തിനകം നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ
പുനസ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എസ്.കെ.എസ്.എസ്.എഫ് നേതാകളെ അറിയിച്ചു. 2020 ൽ നിയമസഭയിൽ പാസാക്കിയ ഓപ്പൺ സർവകലാശാലയുമായി ബന്ധപ്പെട്ട് മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയതിനെ തുടർന്ന് എസ്.കെ.എസ്.എസ്.എഫും സമസ്ത വിദ്യാഭ്യാസ ബോർഡും പ്രക്ഷോഭ സമര രംഗത്തേക്ക് വന്നതിനെ തുടർന്ന് മന്ത്രി എസ്.കെ.എസ്.എസ്.എഫ് നേതാക്കളുമായി ചർച്ച നടത്തുകയും ഈ മാസത്തിനകം വിദൂര കോഴ്സുകൾ പുനസ്ഥാപിക്കാൻ നടപടി കൈക്കൊള്ളുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു..
നിലവിൽ കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികൾക്ക് മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതിയുള്ളൂ . ഇവയിൽ പുതിയ നിയമപ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യു.ജി വിഭാഗത്തിൽ ബി.എ അഫ്സലുൽ ഉലമ കോഴ്സ് മാത്രമെ നടത്താൻ സാധിക്കുക. കേരള യൂണിവേഴ്സിറ്റിയിലും വളരെ ചുരുക്കം കോഴ്സുകൾക്കെ പ്രവേശനം അനുവദിക്കുന്നുള്ളൂ. പ്രൈവറ്റ് രജിസ്ട്രേഷൻ റദ്ധാക്കിയത് മൂലം റഗുലർ വിദ്യാഭ്യാസം സാധ്യമാകാത്ത വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന് മന്ത്രിയെ നേതാക്കൾ ബോധ്യപ്പെടുത്തുകയും നിലവിലെ സാഹചര്യം മന്ത്രി ശരിവെക്കുകയും ചെയ്തതിനെ തുടർന്ന് പുതിയ നിയമഭേദഗതിക്ക് വേണ്ടി നിയമസഭയിൽ ചർച്ച നടത്തുമെന്നും മന്ത്രി ആർ.ബിന്ദു എസ്.കെ.എസ്.എസ്.എഫ് നേതാക്കളോട് പറഞ്ഞു. മലബാർ മേഖലയിലെ ഉന്നത വിദ്യാഭാസ മേഖലയിലെ ന്യൂനതകൾക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നും മന്ത്രിയോട് നേതാാക്കൾ ആവശ്യപെട്ടു.ഈ വിഷയത്തിൽ മന്ത്രിയുടെ ആശാവഹമായ നിലപാടിനെ തുടർന്ന് എസ്.കെ.എസ്.എസ്.എഫ് 20 ന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് മാർച്ച് താൽകാലികമായി നിർത്തിവെച്ചതായി നേതാക്കൾ അറിയിച്ചു. മന്തിയുമാള് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന ട്രഷറർ സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് മുബശിർ തങ്ങൾ ജമലുലൈലി,സംസ്ഥാന സെക്രട്ടറി ഒ.പി.എം അശ്റഫ് കുറ്റിക്കടവ് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.