കോഴിക്കോട്: പുതു തലമുറയിലെ യുവത്വത്തെ സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സരപ്പരീക്ഷകളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയും എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ദ്വൈമാസ പി.എസ്.സി ക്യാമ്പയിന്നു തുടക്കമായി. യൂണിറ്റ് മുതല്‍ സംസ്ഥാന തലം വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പി എസ് എസി പരീക്ഷ ഓണ്‍ലൈന്‍ സമഗ്ര പരിശീലനം നല്‍കും. പ്രഖ്യാപന സംഗമം, റിസോഴ്സ് ബാങ്ക്, പി.എസ്.സി ഹെല്‍പ്പ് ഡെസ്ക്, എന്നിവയാണ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നത്. മോഡല്‍ പരീക്ഷയും പിഎസ്സി ഓറിയന്റേഷന്‍ ക്ലാസ്സും ഉള്‍പ്പെടുത്തി ജില്ലകളില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. കൂടാതെ നൂറ്റി അമ്പത് കേന്ദ്രങ്ങളില്‍ ത്രിദിന പി.എസ്.സി വര്‍ക്ക്ഷോപ്പുകള്‍ നടക്കും. ക്യാമ്പസ് സന്ദര്‍ശനങ്ങള്‍,ലഘുലേഖ വിതരണം, പി.എസ്.സി രജിസ്ട്രേഷന് യജ്ഞം തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓണ്‍ലൈനായി നടത്തുന്ന മൂന്നുമാസ പി.എ.സ്സി സമഗ്ര പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് 7736631884,9539151414,9778592215 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് സംഘടന പ്രവര്‍ത്തകര്‍ മുന്നോട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,റഷീദ് ഫൈസി വെള്ളായിക്കോട്,സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു.ട്രെന്റ് സംസ്ഥാന സമിതി അംഗങ്ങള്‍ ശാഫി ആട്ടീരി, ജിയാദ് എറണാകുളം,സലാം മലയമ്മ, അംജദ് ആലപ്പുഴ, നിഷാദ് ഇടുക്കി, മുഹമ്മദ് റാഫി കെ ഇ, ഷുക്കൂര്‍ കണ്ടക്കൈ, ഷാഹുല്‍ പഴുന്നാന തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.