കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടനാ അച്ചടക്കം നിലനിര്‍ത്തുന്നതില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സമസ്തയും പോഷക സംഘടനകളും ഓരോ വിഷയങ്ങളിലും എടുക്കുന്ന തീരുമാനങ്ങള്‍ നേതൃത്വം അതത് സമയത്ത് അറിയിക്കാറുണ്ട്. നേതൃത്വത്തിന്റെ ആഹ്വാനവും നിര്‍ദ്ദേശവും അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോവാറുള്ളത്. അത് തന്നെ തുടരുകയും ചെയ്യും. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,സത്താര്‍ പന്തല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍, താജുദ്ധീന്‍ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ഒ പി എം അഷ്റഫ് കുറ്റിക്കടവ്, അനീസ് റഹ്മാന് ആലപ്പുഴ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, താഹ നെടുമങ്ങാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, ഷഹീര്‍ അന്‍വരി പുറങ്, ആര്.വി അബൂബക്കര്‍ യമാനി,ഷമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ ,മൊയ്ദീന് കുട്ടി യമാനി, അനീസ് ഫൈസി മാവണ്ടിയൂര്‍,ഫാറൂഖ് ഫൈസി മണിമൂളി എന്നിവര്‍ സംബന്ധിച്ചു .സംസ്ഥാന ജന .സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു..