തൃശൂര്‍: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ആതിഥ്യ ജില്ലയിലെ ജനകീയ വരവേല്‍പ്പുകള്‍ ഏറ്റു വാങ്ങി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്ര മലബാറിലേക്ക് പ്രവേശിച്ചു. യാത്ര പിന്നിടുന്ന ഓരോവഴികളും വൃദ്ധന്മാര് മുതല്‍ കൊച്ചികുട്ടികള് വരെ തങ്ങളെ സ്വീകരിക്കാനും യാത്രയെ അനുഗമിക്കാനും ആവേശപൂര്‍വ്വം വന്നുചേരുന്ന കാഴ്ചകളാണ് കാണുന്നത്. ഇരുചക്രവാഹനങ്ങളില്‍ സംഘടനയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ വളണ്ടിയര്‍മാര്‍ പ്രത്യേക യൂനിഫോം ധരിച്ച് ജാഥാനായകനെ ആനയിക്കുന്നത് ഏറെ ഹൃദ്യമായ കാഴ്ചയാണ്. കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ സ്വീകരണ സമ്മേളനങ്ങളിലെ ഓരോ പ്രസംഗങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നത് വിദേശത്തും സ്വദേശത്തുമുള്ള നൂറുകണക്കിനാളുകള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട്. ഇന്നലെ പ്രഥമ സ്വീകരണം നടന്ന കുന്ദംകുളത്ത് പൊള്ളുന്ന വെയിലിലും നൂറുകണക്കിനാളുകള്‍ നഗരത്തിലൂടെ ആനയിച്ചാണ് ജാഥാനായകനെ വേദിയിലെത്തിച്ചത്. സ്വാഗത സംഘം ചെയര്മാന് ഇ പി ഖമറുദ്ധീന് അദ്ധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ ചെയര്മാന് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്റാഹീം ഫൈസി പേരാല്‍, അയ്യൂബ് കൂളിമാട്, കെ എന്‍ എസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ഇബ്റാഹീം ഫൈസി പഴുന്നാന സ്വാഗതവും എം എസ് നൗഷാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഴയന്നൂര്‍ സെന്ററില്‍ വെച്ച് നടന്ന സ്വീകരണ സമ്മേളനം കേരള ന്യൂനപക്ഷ ചെയര്മാന് അഡ്വക്കറ്റ് എം വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സയണിസത്തിന്റേയും ഫാഷിസത്തിന്റേയും കടന്ന് കയറ്റം നടക്കുന്ന ഇക്കാലത്ത് യാത്രയുടെ സന്ദേശം അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രസക്തമാവുകയാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്മാന് സയ്യിദ് അലിയാര് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചി കോയതങ്ങള്‍ ലക്കിടി , എം എം മുഹ്യുദ്ധീന്‍ മുസ്ല്യാര്‍, ബശീര്‍ ഫൈസി ദേശമംഗലം, അഹമ്മദ് ഫൈസി കക്കാട് അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി, സത്താര്‍ പന്തല്ലൂര്‍, കെ പി ശ്രീ ജയന്, പി കരുണാകരന്, ടി എസ് അബുഹാജി ആറ്റൂര്‍, മുഹമ്മദുണ്ണി വെളിയംകോട്, ശാഹിദ് കോയ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് അന്‍വരി സ്വാഗതവും കെ കെ മുഹമ്മദ് മുസ്ല്യാര്‍ നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം ഉപാദ്ധ്യക്ഷന്‍ പി കെ ഇമ്പിച്ചി കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എം.എം ഹംസ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍ കുട്ടി ഫൈസി, ശഹീര്‍ അന്‍വരി, ടി പി സുബൈര്‍ മാസ്റ്റര്‍, അബ്ദുല്ല കുണ്ടറ, അബ്ദുല്ല ഫൈസി ജെടിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലക്കാട് നടന്ന സ്വീകരണ സമ്മേളനം സൈനുദ്ധീന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമാപന സമ്മേളനം നടന്ന മണ്ണാര്‍ക്കാട് നഗരാതിര്ത്ഥിയില് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥാനായകനെ വേദിയിലേക്ക് ആനയിച്ചു. സമാപന സമ്മേളനം സമസ്ഥ വൈസ് പ്രസിഡണ്ട് എ പി മുഹമ്മദ് മുഹമ്മദ് മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം സ്വാദിഖ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ഫൈസി പേരാല്‍, മുസ്ഥഫ അഷ്റഫി കക്കുമ്പടി, സി. മുഹമ്മദ് അലി ഫൈസി, ഇ.പി ഉസ്മാന് ഫൈസി, നിസാമുദ്ധീന്‍ ഫൈസി, ശമീര്‍ ഫൈസി കോട്ടോപാടം, അഡ്വക്കറ്റ് ടി.സ്വാദിഖ്, സം സം ബഷീര്‍, ടി സലാം മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. യാത്ര ഇന്ന് മൂന്ന് മണിക്ക് പട്ടാമ്പിയില്‍ നിന്നാരംഭിച്ച് നാല് മണിക്ക് എടപ്പാളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം വൈകീട്ട് തിരൂരില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.