പൊതുസമൂഹത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്നായി ലഭിക്കുന്ന അവസരങ്ങൾ നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. പൊതുപ്രവർത്തകൻറെ ഇടപെടൽ കൊണ്ട് ജീവിതത്തിൽ ഏറെ ആശ്വാസം ലഭിക്കുന്ന സാധാരണക്കാരൻറെ ഹൃദയമറിഞ്ഞ പ്രാർത്ഥനയാണ് ഇനിയുമേറെ മാതൃകാപ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അവരെ പ്രാപ്തരാക്കുന്നത്. വിഖായക്ക് ലഭിക്കുന്ന അംഗീകാരവും പ്രശസ്തിയും ഈ സംഘശക്തിക്ക് നിസ്വാർത്ഥതയിൽ അടിത്തറ പാകിയ മഹത്തുക്കൾക്ക് അർഹതപ്പെട്ടതാണ്. അത് ലഭിക്കുമ്പോൾ സൃഷ്ടാവിനെ സ്തുതിക്കുക എന്നതിലപ്പുറം അഹങ്കാരത്തിൻറെ ഒരണു പോലും മനസ്സിൽ വന്നുപോകാതിരിക്കാൻ നമുക്ക് കഴിയണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ പെരുമ്പ ലത്വീഫിയ്യ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിഖായ സ്റ്റേറ്റ് ക്യാമ്പ് ഉദ്ഘാടന ചെയ്യുകയായിരുന്ന തങ്ങൾ. ജലീൽ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. എസ് കെ ഹംസ ഹാജി പതാക ഉയർത്തി. ആതമീയ സെഷന് അസ്ലം അസ്ഹരി പൊയ്തുംകവ് നേതൃത്വം നൽകി. നിയമങ്ങൾ നാം അറിഞ്ഞിരിക്കേണ്ടത് സെഷനിൽ അഡ്വ. സജീർ ടി പി ചെറുവാഞ്ചേരി സംവദിച്ചു. സഹചാരിയെ സംബന്ധിച്ച് ഡോ. കബീർ ശ്രീകണ്ഠാപുരം ക്ലാസ്സ് അവതരിപ്പിച്ചു. സാമൂഹ്യബോധം വ്യക്തിത്വം സെഷന് എസ് വി മുഹമ്മദലി മാസ്റ്റർ നേതൃത്വമേകി. സയ്യിദ് ഹുസൈൻ തങ്ങൾ പട്ടാമ്പി, ശഹീർ പാപ്പിനിശ്ശേരി, ആർ വി അബൂബക്കർ യമാനി, കെ ടി സഅദുള്ള, ശബീർ പുഞ്ചക്കാട്, സലാം ഫറോഖ്, അഹ്മദ് ശാരിഖ്, അഹ്മദ് പോത്താംകണ്ടം, അബദുറഷീദ് ഫൈസി പൊറോറ, കബീർ മുസ്ലിയാർ, സുറൂർ പാപ്പിനിശ്ശേരി, ജംഷീർ പിലാത്തറ, സൽമാൻ ഫൈസി, ത്വയ്യിബ് പെരുമ്പ, ഹഫീസ് മുഴപ്പിലങ്ങാട്, ഹസൻ സാഹർ മടക്കര, നിസാം ഓമശ്ശേരി, സിറാജുദ്ധീൻ തെന്നൽ, ഇബ്റാഹിം അസ്ഹരി എന്നിവർ സംസാരിച്ചു.