കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 170 മേഖലാ തലങ്ങളിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും. സ്വാതന്ത്ര്യം, പോരാട്ടം അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യവുമായി നടക്കുന്ന പരിപാടി എല്ലാ മേഖലാ കേന്ദ്രങ്ങളിലും വൈകിട്ട് 4.30ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഓരോ കേന്ദ്രങ്ങളിലും സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. ഫ്രീഡം സ്ക്വയറിൻ്റെ മുന്നോടിയായി ആഗസ്ത് പത്തിന് ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തിൽ കൊളാഷ് പ്രദർശനം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ പ്രാദേശിക തലങ്ങളിൽ നടന്നുവരികയാണ്. കഴിഞ്ഞ 7, 8, 9 തിയ്യതികളിലായി എല്ലാ മേഖലകളിലും ലീഡേഴ്സ് മീറ്റുകൾ സംഘടിപ്പിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, താജുദ്ദീൻ ദാരിമി പടന്ന, ഡോ.കെ.ടി ജാബിർ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീർ ദേശമംഗലം, ശഹീർ പാപ്പിനിശ്ശേരി, ജലീൽ ഫൈസി അരിമ്പ്ര, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, ഒ.പി.എം അഷ്റഫ് , ഡോ.ടി അബ്ദുൽ മജീദ്, ത്വാഹ നെടുമങ്ങാട്, ശഹീർ അൻവരി പുറങ്ങ്, ബഷീർ അസ്അദി നമ്പ്രം, ശമീർ ഫൈസി ഒടമല, ശുഐബ് നിസാമി നീലഗിരി, ഫൈസൽ ഫൈസി മടവൂർ, ബഷീർ ഫൈസി മാണിയൂർ, മുഹമ്മദ് ഫൈസി കജെ എന്നിവർ കോ-ഓർഡിനേറ്റർമാരായിരുന്നു. ഫ്രീഡം സ്ക്വയർ ആവശ്യമായ പ്രചാരണം നൽകി വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.