കോവിഡ് മരണം:   സന്നദ്ധ പ്രവർത്തകർക്ക് യു.എ.ഇ വിഖായയുടെ സ്നേഹോപഹാരം


മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയർമാർക്ക് യു.എ.ഇ എസ് കെ എസ് എസ് എഫ് വിഖായയുടെ സ്നേഹോപഹാരം. യു എ ഇ സുന്നി കൗൺസിൽ ചെയർമാനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ സ്മരണാർത്ഥമാണ് അഞ്ഞൂറ് വിഖായ വളണ്ടിയർമാർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി മത ജാതിഭേദമില്ലാതെ,കോവിഡ് ബാധിച്ച് മരണപ്പെട്ട ആയിരത്തിലധികം പേരുടെ മൃതദേഹങ്ങളുടെ സംസ്കരണത്തിന് വിഖായ വളണ്ടിയർമാർ നേതൃത്വം നൽകിയിരുന്നു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ.അബ്ദുറഹിമാൻ ഒളവട്ടൂർ, സയ്യിദ് ശഹീൻ തങ്ങൾ, സത്താർ പന്തലൂർ, ജലീൽ ഫൈസി അരിമ്പ്ര, സൽമാൻ ഫൈസി തിരൂർക്കാട്, റഷീദ് ഫൈസി ഇരിങ്ങാവൂർ,അക്ബറലി ചെമ്മുക്കൻ, റഷീദ് ദാരിമി,
, മുസ്തഫ ഫൈസി, സിദ്ധീഖ് റഹീമി, ഷബീറലി മഠത്തിൽ , അബൂതാഹിർ എം പി , ശാഹുൽ  ഹമീദ് ചെമ്പരിക്ക, ഇസ്മായിൽ എൻ സി ഷാർജ , ഷാഫി നെടിയിൽ എന്നിവർ ചടങ്ങിൽ സംബസിച്ചു.
പദ്ധതി നിർവ്വഹണത്തിനായി യുഎഇ എസ് കെ എസ് എസ് എഫ് വിഖായ ഭാരവാഹികളായ സയ്യിദ് ശുഹൈബ്‌ തങ്ങൾ,മൻസൂർ മൂപ്പൻ, റസാഖ് വളാഞ്ചേരി, ഹസ്സൻ രാമന്തളി,അഫ്സൽ ഫുജൈറ, ഫൈസൽ പുറത്തൂർ, ഉമ്മർ കുണിയ, ഷാ മുക്കൂട്, ശംഷാദ് ഷാർജ, ഹിലാൽ,  ഇബ്രാഹിം ഇടവച്ചാൽ ദുബൈ,  മുനീർ പൂവം,  അൻവർ തൃത്താല, ശിഹാബ് ആയിപ്പുഴ അജ്‌മാൻ, മുജീബ് അബുദാബി, ഹസൈനാർ കോഴിചെന  റാസൽഖൈമ, മഹ്‌റൂഫ്  ഫുജൈറ, അബ്ദുസമദ് അൽഐൻ, എന്നിവർ നേതൃത്വം നൽകി.