പള്ളികളിലെ നിയന്ത്രണത്തിൽ ഇളവ് വരുത്തണം: SKSSF

 

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ പള്ളികളിൽ പുതിയ സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളീയ സമൂഹം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോയത്. ആരാധനാലയങ്ങളും അനിവാര്യമായ ഒട്ടേറെ മത ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തിയാണ് വിശ്വാസികൾ കൈകാര്യം ചെയ്തത്. എന്നാൽ ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ ആരാധനാലയങ്ങളെ മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമാണ്. വിശ്വാസികളുടെ സുപ്രധാനമായ ഈ ആവശ്യം സർക്കാർ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, താജുദ്ദീന്‍ ദാരിമി പടന്ന,ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം,ബശീര്‍ ഫൈസി ദേശമംഗലം,ബശീര്‍ ഫൈസി മാണിയൂര്‍,സ്വാദിഖ്‌ അൻവരി ആലപ്പുഴ,ഖസിം ദാരിമി മംഗലാപുരം,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ് , അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.