മിഷൻ A+ : സവിശേഷ പരീക്ഷക്കാല കാമ്പയിനുമായി ട്രെന്റ്

മലപ്പുറം : കോവിഡ് തീർത്ത ആശങ്കകൾക്കും പ്രതിസന്ദികൾക്കുമിടയിൽ പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന എസ് എസ് എൽ സി, പ്ളസ് ട്ടു വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാക്കാനും സമ്മർദ്ധം കുറക്കാനും സവിശേഷ പദ്ധതി തയ്യാറാക്കി കാമ്പയിൻ ആ ചരിക്കുകയാണ് എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്. മിഷൻ A+ എന്ന പേരിലുളള ദ്വൈമാസ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം കോട്ടക്കലിലെ നജ്മുൽ ഹുദാ ഹയർ സെക്കണ്ടറി സ്കൂളിൽ പാണക്കാട് അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചെയർമാൻ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഒരുക്കിയ പരിശീലനത്തിന് ട്രെന്റ് ഇന്റർനാഷനൽ ഫെലോ റഹീം ചുഴലി നേതൃത്വം നൽകി. ഏകദിന അധ്യാപക പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു.

രണ്ട് മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ കുട്ടികൾക്കുള്ള കൗൺസലിംഗ് ക്ളാസ്, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം , അധ്യാപക ശിൽപശാലകൾ, ആർ പി പരിശീലനം, വിദ്യാഭ്യാസ പ്രവർത്തക  സംഗമങ്ങൾ, ജില്ലാതല കാമ്പയിനുകൾ,മാതൃകാ പരീക്ഷകൾ, കരിക്കുലം ക്വിസ്,  പഠനശിബിരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

ഉൽഘാടന ചടങ്ങിൽ റഫീഖ് കൻമനം,, റഊഫ്  കാച്ചടിപ്പാറ, സൽമാൻ പല്ലാർ , മമ്മുദു കൂനാരി,ഷബീർ കാലടി, ഗണേഷ്  പി, മുനീർ ഹുദവി , നാസർ എം സി സംബന്ധിച്ചു.ട്രെന്റ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും കോർഡിനേറ്റർ ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.