അടിമാലി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും വിവാദ കാര്‍ഷിക നിയമം റദ്ദാക്കണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് അടിമാലിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകനായ തങ്ങള്‍. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ലഭിച്ചത് 33 ശതമാനം വോട്ടാണ്. ബാക്കി 66 ശതമാനവും എതിര്കക്ഷികള്ക്കാണ്. വര്‍ഗീയതയും സ്വജനപക്ഷപാതവും ഇഷ്ടപ്പെടാത്ത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ അവകാശ സംരക്ഷണത്തിനായി ഒന്നിച്ചിറങ്ങണം. കാര്‍ഷിക രംഗത്ത് കുത്തകകളെ സഹായിക്കുന്ന നിയമം റദ്ദാക്കണം. രാജ്യത്തെ എല്ലാതരം ജനവിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും തങ്ങള്‍ അവശ്യപ്പെട്ടു. അബ്ദുള്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എംഎം അഷ്റഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം മുസല്യാര്‍ പെരിങ്ങാട്ട് സ്വാഗതം പറഞ്ഞു.
എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന് ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയിദ് സുല്ഫുദ്ധീന് തങ്ങള്‍ അല്‍ ഹൈദ്രുസി, കെ.എസ് സിയാദ്, ശിഹാബുദ്ധീന്‍ വാഫി, ഹസന് മുരിക്കും തൊട്ടി, ഒ. പി. എം അശ്റഫ് ,ടി പി സുബൈര്‍ മാസ്റ്റര്‍ ,സി. ടി ജലീല്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ,ഡോ. ജാബിര്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, സഹല്‍ ഇടുക്കി, മുഹമ്മദ് റാസി ബാഖവി, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി ആലുവ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സുലൈമാന്‍ ഉഗ്രപുരം, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, മുഹമ്മദ് റഹ്മാനി തരുവണ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.