കോഴിക്കോട് : ഫാസിസ്റ്റുകള്‍ രാജ്യത്ത് അധികാരത്തില്‍ വന്നതോടെ നീതിയുടെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടച്ചു തുടങ്ങിയതായി സംസ്ഥാന പഞ്ചായത്ത് നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. SKSSF സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൌരന്റെ അവസാന അത്താണിയായ സുപ്രീംകോടതി പോലും വര്‍ഗ്ഗീയ വല്‍ക്കരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇനി പാഠപുസ്തകങ്ങള്‍ മുതല്‍ ഓരോ മേഖലയും ഇവരുടെ അജണ്ഡകളുമായി കടന്നുവരുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഇഫ്താര്‍ സന്ദേശം നല്കി. മുസ്തഫ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.പി. കടുംങ്ങല്ലൂര്, കെ.പി. കോയ, എഞ്ചി. മാമുക്കോയ ഹാജി, ഇബ്റാഹീം ഹാജി തിരുവള്ളൂര്‍ (മസ്കത്ത്), അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ (അജ്മാന്), ലത്തീഫ് ഫൈസി തിരുവള്ളൂര്‍ (സലാല), തുടങ്ങിയ മത രാഷ്ട്രീയ മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു