ചെന്നൈ : SKSSF ക്യാംപസ് വിംഗ് സംഘടിപ്പിച്ച തമിഴ്നാട് വിർച്വൽ ക്യാംപസ് സമ്മിറ്റ് ശ്രദ്ധേയമായി.തമിഴ്നാട്ടിലെ വിവിധ ക്യാംപസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ വിവിധ online പ്ലാറ്റ്ഫോമുകളിൽ എത്തിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ക്യാമ്പസ് സമ്മിറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു .തുർക്കി സകറിയ യൂണിവേഴ്സിറ്റി ഫോറിൻ ലാംഗ്വോജ് ഡയറക്ടർ ഡോ : ഇസ്മായിൽ ഗുർളർ മുഖ്യാതിഥിയായി.ക്യാമ്പസ് വിംഗ് ചെയർമാൻ റഷീദ് മീനാർകുഴി അദ്ധ്യക്ഷത വഹിച്ചു .പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഖിറാഹത്തും ഡോ: സുബൈർ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. ഡോ : മുഹീനുദ്ധീൻ ഹുദവി , അസ്ലം ഹുദവി എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. ഷഹരി വാഴക്കാട് സ്വാഗതവും ബാസിത് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു