കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് വിഖായ പ്രവർത്തകർ സ്വയം നിർമ്മിച്ച മാസ്ക് സൗജന്യമായി വിതരണം ചെയ്തത് ശ്രദ്ദേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംസ്ഥാന കമ്മിറ്റി ഓഫീസായ ഇസ് ലാമിക് സെന്ററിൽ വിഖായയുടെ മാസ്ക് നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ച് വരികയാണ്. ഇതിനകം മുപ്പതിനായിരം മാസ്ക് വിഖായ പ്രവർത്തർ നിർമ്മിച്ചു കഴിഞ്ഞു. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് കെ.ജി സജിത്കുമാർ ഏറ്റുവാങ്ങി. മെഡിക്കൽ കോളേജ് കാഷ്വാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ഓട്ടോസ്റ്റാന്റ് ഉൾപ്പടെ മാസ്ക് ധരിക്കാതെ പരിസരത്തുണ്ടായിരുന്ന പൊതുജനങ്ങൾക്കെല്ലാം വിതരണം ചെയ്തു. ചടങ്ങിൽ മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ബാവ രഞ്ജിത്, എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ ആഷിഖ് കുഴിപ്പുറം, ടി.പി സുബൈർ മാസ്റ്റർ, ഒ.പി.എം അഷ്റഫ് വിഖായ ഭാരവാഹികളായ സലാം ഫറോക്ക്, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ ജലീൽ മാസ്റ്റർ, ഷഫീഖ് കായലം, റാഫി യമാനി കാരന്തൂർ, റിജാസ് മായനാട്, ഫസൽ കോഴിക്കോട് സൗത്ത്, അഷ്റഫ് ഓമശ്ശേരി, അബ്ദുറഹ്മാൻ കോഴിക്കോട് നോർത്ത് തുടങ്ങിയവർ സംബന്ധിച്ചു.