കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി സത്താർ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി റശീദ് ഫൈസി വെള്ളായിക്കോടിനേയും വർക്കിംഗ് സെക്രട്ടറിയായി താജുദ്ദീൻ ദാരിമി പടന്നയേയും തെരഞ്ഞെടുത്തു.
സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി (മലപ്പുറം വെസ്റ്റ്), ഹബീബ് ഫൈസി കോട്ടോപാടം (പാലക്കാട് ) ശൗക്കത്തലി മൗലവി വെള്ളമുണ്ട (വയനാട്) ,ശഹീര്‍ പാപ്പിനിശ്ശേരി (കണ്ണൂര്‍) ഡോ. കെ.ടി ജാബിര്‍ ഹുദവി (മലപ്പുറം വെസ്റ്റ്), _ വൈസ് പ്രസിഡന്റുമാർ,
ആശിഖ് കുഴിപ്പുറം (മലപ്പുറം വെസ്റ്റ്), ശഹീര്‍ ദേശമംഗലം (തൃശ്ശൂര്‍), ടി പി സുബൈര്‍ മാസ്റ്റര്‍ (കോഴിക്കോട് ), ജലീല്‍ ഫൈസി അരിമ്പ്ര (മലപ്പുറം ഈസ്റ്റ് ), ഖാസിം ദാരിമി (ദക്ഷിണ കന്നഡ) – സെക്രട്ടറിമാർ ,
ഒ. പി. എം അശ്റഫ് (കോഴിക്കോട് ), ബഷീര്‍ അസ്അദി (കണ്ണൂര്‍), സ്വാദിഖ് അന്‍വരി (ആലപ്പുഴ) – ഓർഗനൈസിംഗ് സെക്രട്ടറിമാർ,
ബഷീര്‍ ഫൈസി ദേശമംഗലം (തൃശ്ശൂര്‍), ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍), മുഹമ്മദ് ഫൈസി കജെ (കാസര്‍കോഡ്), ശുഹൈബ് നിസാമി (നീലഗിരി), നിയാസ്. എന്‍ (എറണാകുളം), ഡോ. ടി അബ്ദുല്‍ മജീദ് കൊടക്കാട് (പാലക്കാട് ) ഫൈസല്‍ ഫൈസി മടവൂര്‍ (കോഴിക്കോട് ), ശഹീര്‍ അന്‍വരി പുറങ്ങ് (മലപ്പുറം വെസ്റ്റ്), എന്‍. എന്‍ ഇഖ്ബാല്‍ (കൊടക്), അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ (വയനാട്), ശമീര്‍ ഫൈസി ഒടമല (മലപ്പുറം ഈസ്റ്റ്), അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി (പാലക്കാട് ) സി. ടി ജലീല്‍ മാസ്റ്റര്‍ (മലപ്പുറം ഈസ്റ്റ് ), സഹല്‍ പി എം (ഇടുക്കി), നാസിഹ് മുസ്ലിയാര്‍ (ലക്ഷദ്വീപ്), സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് (മലപ്പുറം ഈസ്റ്റ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കഴിഞ്ഞ ഡിസംബറിൽ നടന്ന അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി ശാഖ, ക്ലസ്റ്റർ, മേഖല, ജില്ലാ കമ്മിറ്റികൾ ഇതിനകം നിലവിൽ വന്നിരുന്നു. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം സംസ്ഥാന കൗൺസിലർമാരാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. മോയിൻ കുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, എം.പി കടുങ്ങല്ലൂർ, ഷാഹുൽ ഹമീദ് മേൽമുറി, എസ്. വി മുഹമ്മദലി, അബ്ദു റസാഖ് ബുസ്താനി, നാസർ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിച്ചു.