കുറ്റിപ്പുറം : ലഹരിമരുന്ന് , ഇന്റർനെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവർക്കും മാനസിക രോഗികൾക്കുമായി എസ്കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള , “വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷ്യൻസ് & റിഹാബിലിറ്റേഷനിൽ ഐ.പി ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സംഘടനയുടെ മുപ്പതാം വാർഷികാഘോഷ പദ്ധതികളുടെ ഭാഗമായി 2019 ലാണ് ഈ ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
ലഹരി വിമോചന ചികിത്സ,
വൈദ്യശാസ്ത്ര ചികിത്സ,
മനശാസ്ത്ര പരിശോധനകൾ ,
വിവിധ മനശാസ്ത്ര സാമൂഹിക ചികിത്സ,
പുനരധിവാസം,
കുടുംബ കൗൺസിലിങ്, മോറൽ ഡിവലപ്മെൻറ്, സ്വഭാവ വൈകല്യങ്ങൾക്കുള്ള ചികിത്സ,
കൗമാര കൗൺസിലിങ്,
തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഡോക്ടർമാർ ,സൈക്യാട്രിസ്റ്റ് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്സ്, സോഷ്യൽ സ്കിൽ ട്രെയിനർ, തുടങ്ങിയവർ ഉൾക്കൊള്ളുന്ന സംഘമാണ് വെൽനസിന് നേതൃത്വം നൽകുന്നത്.
അന്താരാഷ്ട്രനിലവാരമുള്ള ചികിത്സയും പുനരധിവാസവും ലഭിക്കുന്ന ഒരു സ്ഥാപനമായി വളർത്തിയെടുക്കുന്ന നോടൊപ്പം സമൂഹത്തിന്റെ മാനസികാരോഗ്യ, സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുന്ന ഒരു സംവിധാനമാണ് വെൽനസിന്റെ ലക്ഷ്യം. ചടങ്ങിൽ ലഹരി വിമുക്ത
മഹല്ലുകൾക്കായുള്ള വെൽനസിന്റെ
കർമ്മ പദ്ധതി “സെയ്ഫ് വില്ലേജി”ന്റെ പ്രഖ്യാപനവും നടന്നു. മുഹമ്മദ് ഫൈസി അടിമാലി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ മുഖ്യാതിഥിയായി. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ, സവാദ് ഫൈസി വർക്കല (ദമാം എസ് ഐ സി), കാടാമ്പുഴ മൂസ ഹാജി, റശീദ് സനൂസി, സാജിഹ് ശമീർ അസ്ഹരി, റശീദ് ഫൈസി വെള്ളായിക്കോട്, പി.എം റഫീഖ് അഹ് മദ് പ്രസംഗിച്ചു. കോ-ഓർഡിനേറ്റർ യാസിർ വാഫി സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
ഐ.പി ബുക്കിങ്ങിനും മറ്റു
കൂടുതൽ വിവരങ്ങൾക്കും
9562771133, wellnessips@gmail.com