നീതി തടയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും : SKSSF സെമിനാര്‍

SKSSF-1(1)
കോഴിക്കോട് : ഇന്ത്യന്‍ രാഷ്ട്രീയം വര്‍ഗീയ വത്ക്കരിക്കപ്പെടുകയും കാവി അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അപകടകരമായ രാഷ്ട്രീയ കാലവസ്ഥയിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ പിന്നാക്ക മുസ്‌ലിം ദളിത് ജനവിഭാഗങ്ങള്‍ കൂടുതല്‍ ദുരിതകരമായ പാര്‍ശ്വ വത്ക്കരണത്തിന് വിധേയമാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അധസ്ഥിത ജനവിഭാഗത്തിന് നീതിയും നന്മയും ചെയ്യുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ടു പോകുമ്പോള്‍ വളരുന്നത് ആത്യന്തിക വര്‍ഗീയതയാണെന്ന് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കോഴിക്കോട്ട് നടത്തിയ രാഷ്ട്രീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അയ്യൂബ് കൂളിമാട് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി കെ സുബൈര്‍, ആദം മുല്‍സി, എ സജീവന്‍, എം പി പ്രശാന്ത്, എം കെ ശൂക്കൂര്‍ സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെ എന്‍ എസ് മൗലവി, ബശീര്‍ ഫൈസി ദേശമംഗലം, ആര്‍ വി സലാം, ഒ പി അഷ്‌റഫ്, അബ്ദുള്ള കുണ്ടറ, ഷാനവാസ് കണിയാപുരം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, ഷെര്‍ഹബീല്‍ മഹ്‌റൂഫ് എന്നിവര്‍ സംബന്ധിച്ചു. ടി പി സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും സുബുലുസ്സലാം പുതുപ്പണം നന്ദിയും പറഞ്ഞു.