പ്രളയക്കെടുതി:SKSSF വീട് നിര്‍മ്മിച്ച് നല്‍കി

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ദുരിതാശ്വാസ നിധിയില്‍ നിന്നും നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ വൈപ്പാടിയിലാണ് വീട് നിര്‍മ്മിച്ചത്. ചടങ്ങില്‍ കെ ടി ഹംസ മുസ്‌ലിയാര്‍, മൂസക്കൊയ മുസ്‌ലിയാര്‍ ,ഇമ്പിച്ച് കോയ മുസ്‌ലിയാര്‍,ഹസ്സന്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് ഹാജി,പാലത്താഴി മൊയ്തു ഹാജി,അശ്‌റഫ് ഫൈസി പനമരം,കാഞ്ഞായ മമ്മുട്ടി മുസ്‌ലിയാര്‍,ശൗക്കത്തലി മൗലവി വെള്ളമുണ്ട ,എം മുഹമ്മദ് ബഷീര്‍,മുഹമ്മദ് കുട്ടി യമാനി,അയ്യൂബ് മുട്ടില്‍,നൗഫല്‍ വാകേരി,അലി കെ വയനാട്,കാസിം ദാരിമി പന്തിപ്പോയില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.