മനുഷ്യ ജാലിക നൂറ് കേന്ദ്രങ്ങളില്‍

കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തില്‍ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പതിനാലാമത് മനുഷ്യ ജാലിക ഈ വര്‍ഷം നൂറ് കേന്ദ്രങ്ങളില്‍ നടക്കും. സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.  കേരളത്തിലെ പതിനാല്  ജില്ലകള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.കെ, മലേഷ്യ എന്നിവിടങ്ങളിലും മനുഷ്യ ജാലിക നടക്കും. ഇന്ത്യന്‍ ഭരണഘടന കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക് ദിന പരിപാടി വളരെ വിപുലവും മത ജാതി വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയില്‍ പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ബഹുജന റാലി, ഭരണഘടന വായന, പ്രതിജ്ഞ, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രമേയ പ്രഭാഷണം തുടങ്ങിയവ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കള്‍ക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം (ഗാന്ധിപാര്‍ക്ക്), അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി (കണ്ണനല്ലൂര്‍), ഫൈസല്‍ ഫൈസി മടവൂര്‍, (ഈരാറ്റുപേട്ട), റഷീദ് ഫൈസി വെള്ളായിക്കോട്(തൊടുപുഴ),സത്താര്‍ പന്തലൂര്‍ (ഇടപ്പള്ളി),അന്‍വര്‍ മുഹ്‌യുദ്ദീന്‍ ആലുവ(ഗുരുവായൂര്),മഅ്മൂന്‍ ഹുദവി വണ്ടൂര്‍ (കുഴല്‍മന്ദം), ഓണംപിള്ളി മുഹമ്മദ് ഫൈസി(കിഴിശ്ശേരി), അഡ്വ:ഹനീഫ് ഹുദവി ദേലംപാടി (പൂക്കിപറമ്പ), സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ(നാദാപുരം),സ്വാദിഖ് ഫൈസി താനൂര്‍(വെള്ളമുണ്ട), അബ്ദു സമദ് പൂക്കോട്ടഝക്ത (കണ്ണൂര്‍ ടൗണ്‍),മുഹമ്മദ് റഹ്മാനി തരുവണ (മുള്ളേരിയ) എന്നിവര്‍ സംഘടന പ്രതിനിധികളായി പ്രമേയ പ്രഭാഷണം നടത്തും