പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തിപ്പെടുത്തും: SKSSF

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ശക്തിപ്പെടുത്താൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. രാജ്യത്ത് ഉയർന്ന് വന്ന പ്രക്ഷോഭങ്ങളുടേയും സുപ്രീം കോടതിയുടെ മുന്നിലെത്തിയ നിരവധി ഹർജികളുടെയും അടിസ്ഥാനത്തിൽ തന്നെ ഭരണഘടന സംരക്ഷണത്തിനാവശ്യമായ ആദ്യ ഘട്ട തീർപ്പ് സുപ്രീം കോടതിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. എങ്കിലും പരമോന്നത നീതിപീഠത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതോടൊപ്പം വിഷയത്തിലുള്ള സമാധാനപരമായ സമരങ്ങൾക്കും പ്രചാരണങ്ങൾക്കും സംഘടന തുടർന്നും നേതൃത്വം നൽകും. റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് ഇന്ത്യയിലും വിദേശത്തുമായി നൂറ് കേന്ദ്രങ്ങളിൽ മനുഷ്യ ജാലിക നടത്തും. എല്ലാ കേന്ദ്രങ്ങളിലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പരിപാടികൾ ആരംഭിക്കുക. ഓരോ കേന്ദ്രങ്ങളിലേക്കുമുള്ള പ്രമേയ പ്രഭാഷകരെ യോഗം നിശ്ചയിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍  അധ്യക്ഷത വഹിച്ചു. പി എം റഫീഖ് അഹമ്മദ് തിരൂര്‍,കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍,ഹാരിസ് ദാരിമി ബെദിര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,സുഹൈബ് നിസാമി നീലഗിരി,ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്,ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍,ശഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി എം അശ്‌റഫ് കോഴിക്കോട്, സുഹൈല്‍ വാഫി കോട്ടയം,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി ചര്‍ച്ചയില്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കൊട് നന്ദിയും പറഞ്ഞു.