കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതിയായ വാദീസകന്‍ ജനുവരി 31 ന് അരീക്കോട് തച്ചാംപറമ്പില്‍ പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പന്ത്രണ്ട് കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യം, റസിഡന്‍ഷ്യല്‍ ട്രൈനിംഗ് സെന്റര്‍, മസ്ജിദ് തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവന ചെയ്യുന്നത്. ആറ് വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതര്‍, സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനം വന്‍ വിജയമാക്കാന്‍ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കെ.പി ഇബ്രാഹിം ഫൈസി കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി എം റഫീഖ് അഹമ്മദ് തിരൂര്‍,കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്,ഹാരിസ് ദാരിമി ബെദിര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,സുഹൈബ് നിസാമി നീലഗിരി,ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്,ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍,ശഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഒ പി എം അശ്റഫ് കോഴിക്കോട്, സുഹൈല്‍ വാഫി കോട്ടയം,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി ചര്‍ച്ചയില്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കൊട് നന്ദിയും പറഞ്ഞു.