കോഴിക്കോട് : രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും, നിയമത്തിനെതിരെ പോരാടിയവരെ കൊന്നൊടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ക്യാന്റില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് മുതല്‍ കടപ്പുറം വരെ സംഘടിപ്പിച്ച മാര്‍ച്ചില്‍ കേരളത്തിനകത്തും പുറത്തുമുള്ള ക്യാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരും പങ്കെടുത്തു.മാര്‍ച്ചിന് ശേഷം സംഘടിപ്പിച്ച പ്രതിഷേധ സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആസിഫ് ദാരിമി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.ക്യാമ്പസ് വിംഗ് ചെയര്മാന് റഷീദ് മീനാര്‍ കുഴി അധ്യക്ഷത വഹിച്ചു. ഓ പി എം അഷ്റഫ് മൗലവി, ജാഫര്‍ ദാരിമി വാണിമേല്‍ സംസാരിച്ചു. ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ശഹരി വാഴക്കാട് സ്വാഗതവും മുഹമ്മദ് യാസീന്‍ വാളക്കുളം നന്ദിയും പറഞ്ഞു.