കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സമര പരിപാടികൾ ഊർജ്ജിതമാക്കുന്നു. ഡിസംബർ 26 ന് വ്യാഴാഴ്ച 3 മണിക്ക് കോഴിക്കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിക്കും. വൈകിട്ട് 6.30 ന് നഗരത്തിൽ എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തിൽ കാന്റിൽ ലൈറ്റ് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ പ്രൊട്ടസ്റ്റ് മാർച്ചും ഇന്നലെ രാത്രി കരിപ്പൂർ എയർപ്പോർട്ടിലേക്ക് നടത്തിയ വിഖായ മാർച്ചും സംഘടന നടത്തിയിരുന്നു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷനായി.ഷൗക്കത്തലി മൗലവി വെള്ളമുണ്ട,റഫീഖ് അഹമ്മദ് തിരൂര്‍,മുതഫ അശ്റഫി കക്കുപടി,കുഞ്ഞാലന്‍ കുട്ടി ഫൈസി,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,ആശിഖ് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപടം,ഫൈസല്‍ ഫൈസി മടവൂര്‍,ആസിഫ് ദാരിമി പുളിക്കല്‍,ഷഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേഷമം ഗലം,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി,നൗഫല്‍ വാകേരി,ഒ പി എം അശ്റഫ്,സിദ്ധീഖ് അസ്ഹരി പാത്തൂര്‍,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി,നിസാം കണ്ടത്തില്‍, ഇസ്മായില്‍ യമാനി മംഗലാപുരം,സുഹൈര്‍ അസ്ഹരി പല്ലംകോട് എന്നിവര്‍ സംബന്ധിച്ചു ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.