കോഴിക്കോട്: ദേശിയ തലത്തില്‍ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതി ആരംഭിക്കാന്‍എസ് കെ എസ് എസ് എഫ് ദേശിയ എക്‌സിക്യുട്ടിവ് യോഗം തീരുമാനിച്ചു.ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ദേശിയ സമിതി യോഗത്തില്‍ ചെയര്‍മാന്‍ മൗലാന നൂറുല്‍ ഹുദ നൂര്‍ (വെസ്റ്റ് ബംഗാള്‍) അധ്യക്ഷത വഹിച്ചു .2020 ജനുവരിയോടെ പുതുതായി ഒന്‍പത് സംസ്ഥാനങ്ങളില്‍ കൂടി സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.വിവിധസംസ്ഥാനങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനും പുതിയ വിദ്യഭ്യാസ രീതികള്‍ പരിചയപ്പെടുത്താനുമായി ഫെബ്രുവരിയില്‍ ദേശിയതല മാനേജ്‌മെന്റ് മീറ്റ് സംഘടിപ്പിക്കും. യോഗം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബഷീര്‍ പനങ്ങാങ്ങര, സയ്യിദ് മുഹീനുദ്ദീന്‍(ആസ്സാം), അസ്‌ലം ഫൈസി (ബാംഗ്ലൂര്‍), റഈസ് അഹമ്മദ് (മണിപ്പൂര്‍), മുഹമ്മദ് നൗസിഫ് (ആസ്സാം),മന്‍സൂര്‍ ഹുദവി(വെസ്റ്റ് ബംഗാള്‍),ജലാല്‍ ഫൈസി (ഡല്‍ഹി)എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ദേശിയ കണ്‍വീനര്‍ ഡോ.കെ ടി ജാബിര്‍ ഹുദവി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.