പ്രളയ ദുരിതാസ്വാസ നിധി: ട്രന്റ് പ്രീ സ്‌കൂള്‍ സംഭാവന കൈമാറി

കോഴിക്കോട്:പ്രളയ ദുരിതാസ്വാസബാധിതര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വരൂപിക്കുന്നനിധിയിലേക്ക്എസ് കെ എസ് എസ് എഫ് ട്രന്റ് പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വരൂപിച്ച തുക സമസ്ത പ്രസിഡന്റ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ട്രന്റ് ഡയറക്ടര്‍ ഡോ.ടി അബ്ദുല്‍ മജീദ് കൊടക്കാട് കൈമാറി.ചടങ്ങില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഡോ .എ അബ്ദുല്‍ ഖയ്യൂം,ശംസുദ്ദീന്‍ ഒഴുകൂര്‍,അബ്ദുല്‍ ഗഫൂര്‍ദാരിമി മുണ്ടക്കുളം എന്നിവര്‍ സംബന്ധിച്ചു.