കായംകുളം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള ക്യാമ്പസുകളിൽ നടത്തുന്ന ബിസ്മില്ലാ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം കായംകുളത്ത് അസ്സയ്യിദ് അബ്ദുള്ളാ ദാരിമി അൽഐദറൂസി നിർവ്വഹിച്ചു. ക്യാമ്പസുകളിൽ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സമൂഹം വളർന്നുവരേണ്ടതിന്റെ ആവശ്യകത ഉദ്ഘാടനവേളയിൽ അബ്ദുള്ള തങ്ങൾ വിശദീകരിച്ചു. ക്യാമ്പസിടങ്ങളിലെ ധാർമിക പ്രശ്നങ്ങളിൽ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കൈക്കൊണ്ട വ്യത്യസ്തവും ക്രിയാത്മകവുമായ ഇടപെടലുകൾ വിശദീകരിച്ച് ക്യാമ്പസ് വിംഗ് ചെയർമാൻ അബ്ദുൽ റഷീദ് മീനാർകുഴി സംസാരിച്ചു. കായംകുളം എം എസ് എം കോളേജ് കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ വിവിധ ക്യാമ്പസുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പസ് വിങ് ജനറൽ കൺവീനർ മുഹമ്മദ് ഷഹരി വാലില്ലാപ്പുഴ പ്രമേയം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി സ്വാദിഖ് അൻവരി, ക്യാമ്പസ് വിംഗ് ജോ:കൺവീനർ അസ്ഹർ യാസീൻ, കായംകുളം മേഖല ഭാരവിഹാകളായ മുഹമ്മദ് സലീം അസ്ലമി, ഇർഷാദ് മുസ്ലിയാർ, സ്വലാഹുദ്ധീൻ അസ്ഹരി, മുബഷിർ തുടങ്ങിയവർ സംബന്ധിച്ചു.