ട്രന്റ് പ്രീസ്‌കൂള്‍ ടീച്ചേഴ്‌സ് ട്രൈനിംഗ് ക്യാമ്പ് ഇന്നാരംഭിക്കും

കോഴിക്കോട്: ട്രന്റ് പ്രീസ്‌കൂള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ സ്‌കൂളുകളിലെ ടീച്ചേഴ്‌സിനുള്ള ട്രൈനിംഗിന്റെ ഒന്നാംഘട്ടം ഇന്നാരംഭിക്കും.എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യും.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. ടി.എ മജീദ്, റഹീം ചുഴലി, റഷീദ് കൊടിയൂറ തുടങ്ങിയവര്‍ സംബന്ധിക്കും.വിവിധ സെഷനുകള്‍ക്ക് വിദ്യഭ്യാസ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന ടീച്ചേഴ്‌സ് കൃത്യം 9:30 ന് റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരിക്കണം.