ട്രന്റ് സ്മാര്‍ട്ട് ബാച്ച് ഓപ്പണിംഗ് 24 ന്

മണ്ണാര്‍ക്കാട്:എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗം ട്രന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന സ്റ്റുഡന്റസ് മൊബിലൈസഷന്‍ ഫോര്‍ അക്കാഡമിക് റീച് ആന്റ് തര്‍ബിയ (സ്മാര്‍ട്ട്) പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ ഓപ്പണിംഗ് ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂര്‍ മുഖ്യാഥിതിയായിരിക്കും. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വീസ് അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും സാമൂഹിക ധാര്‍മ്മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതിയാണ് സ്മാര്‍ട്ട്. സ്‌കൂള്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ പ്രത്യേക പരിശീലനം നേടിയ മെന്റര്‍മാരുടെ നേതൃത്വത്തിലണ് പദ്ധതി നടക്കുന്നത്. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളായ സത്താര്‍ പന്തല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ഡോ. ടി.എ മജീദ് കൊടക്കാട് തുടങ്ങി എസ് കെ എസ് എസ് എഫ്, ട്രന്റ് സംസ്ഥാന ജില്ല നേതാക്കള്‍ സംബന്ധിക്കും.