പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്ര – കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് 

????????????????????????????????????

മനാമ: പ്രവാസി പ്രശ്നങ്ങള്‍ക്ക് നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുതെന്നും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സത്വര ശ്രദ്ധയും അടിയന്തിര ഇടപെടലും ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ മത-സാമൂഹിക സംഘടനകള്‍ക്ക് ഇടപെടാന്‍ പരിമിതിയുള്ള സവിശേഷ സാഹചര്യമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സംജാതമാകുന്നത്.
ഇത്തരുണത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും പ്രശ്ന പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സത്വര ശ്രദ്ധ ചെലുത്തണം.
2-charcha-Sadass
പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമാണ്:
ഗള്‍ഫ് നാടുകളില്‍ പുതുതായി രൂപപ്പെട്ട പ്രതിസന്ധികള്‍ കാരണം നിരവധി പ്രവാസികള്‍ ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസില്‍ പ്രതിസന്ധികള്‍ നേരിട്ടും മലയാളികളടക്കമുള്ളവര്‍ ഇതിനകം തിരിച്ചു പോയിട്ടുമുണ്ട്. നമ്മുടെ രാജ്യത്തിന് അതുല്യമായ വിദേശ ധനം സന്പാദിച്ചു തരുന്ന പ്രവാസികള്‍ നേരിടുന്ന നിലവിലെ ഈ പ്രതിസന്ധിയില്‍ അവര്‍ക്കൊപപ്ം നില്‍ക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ആയതിനാല്‍ പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണാനും തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസമടക്കമുള്ള പരിഹാരങ്ങള്‍ കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും ഈ യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.
ബഹു. കേരള സര്‍ക്കാര്‍, ഈ ആവശ്യങ്ങള്‍ക്കായി  കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുന്പോള്‍ തന്നെ, അവരില്‍ നിന്നും ലഭ്യമാകാന്‍ സാധ്യമായ സൗകര്യങ്ങളെല്ലാം പരമാവധി ഉറപ്പു വരുത്തണം.
അതോടൊപ്പം, തൊഴിലവസരങ്ങള്‍ റിസര്‍വ്വ് ചെയ്യുക. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാന്പത്തിക-നിയമ-സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവാസി ക്ഷേമ കാര്യങ്ങള്‍ക്കും കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.
കൂടാതെ, തൊഴില്‍ പരിശീലനം, സംരംഭക പരിശീലനം എന്നിവക്കായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക ക്യാന്പുകള്‍  സംഘടിപ്പിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് പ്രമേയം അവതരിപ്പിച്ചത്.
ജിസിസി തലത്തിലുള്ള സംഘടനാ ശാക്തീകരണ പദ്ധതികളും പ്രവാസി പ്രശ്നങ്ങളും പൊതു വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്ത യോഗത്തില്‍ സഊദി പ്രതിനിധികളാണ് നിലവിലുള്ള പ്രവാസി പ്രശ്നങ്ങളുടെ രൂക്ഷതയും സര്‍ക്കാര്‍ ഇടപെടലിന്‍റെ അനിവാര്യതയും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഡോ.അബ്ദുള്‍റഹിമാന്‍ ഒളവട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഷുഐബ് തങ്ങള്‍, സുബൈര്‍ ഹുദവി ജിദ്ദ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടന നടപ്പിലാക്കുന്ന പദ്ധതികളും ഗ്ലോബല്‍മീറ്റിന്‍റെ അവസാന സെഷനില്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്ങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ റിപ്പോര്‍ട്ടവതരണം, പൊതുചര്‍ച്ച, നേതാക്കളുമായി മുഖാമുഖം, സംഗ്രഹം എന്നീ സെഷനുകളും നടന്നു.