റമളാന്‍ കാമ്പയിന്‍ 2016 സിലബസ്

‘സഹനം സമരം സമര്‍പ്പണം’ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി വിശുദ്ധ റമളാന്‍ മാസത്തില്‍ കാമ്പയിന്‍ ആചരിക്കുകയാണ്. കാമ്പയിനിന്റെ ഭാഗമായി വിപുലമായ കര്‍മ്മപദ്ധതികളാണ് ശാഖാതലം മുതല്‍ സംസ്ഥാന തലം വരെ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഓരോ കീഴ്ഘടകങ്ങളും മുന്നിട്ടിറങ്ങണമെന്ന് സവിനയം ആവശ്യപ്പെടുന്നു.
1. ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ്: ജുലായ് 2 ശനി (റമളാന്‍ ) ഓരോ ശാഖയിലെയും ഒരു കേന്ദ്രത്തില്‍ നടത്തണം. പരീക്ഷയില്‍ സ്ത്രീ പുരുഷ പ്രായ ഭേദമന്യേ ഏതൊരാള്‍ക്കും പങ്കെടുക്കാം. ഖുര്‍ആനിലെ യാസീന്‍, മുല്‍ക്, നൂറ്, കഹ്ഫ് എന്നീ സൂറത്തുകളില്‍ നിന്നും നല്‍കപ്പെട്ട 100 ചോദ്യങ്ങളില്‍ 20 എണ്ണത്തിനായിരിക്കും ഉത്തരം കണ്ടെത്തേണ്ടത്. ശാഖാ പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ നടക്കേണ്ട പരിപാടിയായതിനാല്‍ കൃത്യമായ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതോടൊപ്പം വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും ശാഖ കമ്മിറ്റി നല്‍കേണ്ടതാണ്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്ന ശാഖകള്‍ക്കായിരിക്കും പരീക്ഷ സംബന്ധിയായ നിര്‍ദ്ദേശങ്ങളും ചോദ്യോത്തരങ്ങളും ഓണ്‍ലൈനായി നല്‍കപ്പെടുക. ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2016 ജൂണ്‍ 10. ശാഖയുടെ പേര്, അംഗീകാര നമ്പര്‍ എന്നിവ 9895757751 എന്ന നമ്പറിലേക്ക്സംസ് അയച്ചാണ് പരീക്ഷാ കേന്ദ്രം രജിസ്റ്റര്‍ ചെയ്യേണ്ടത്.
2. ഒരു ദിനം ഒരു തിരുവചനം: വിശുദ്ധ റമളാനിലെ ഓരോ ദിവസവും ഒരു ഹദീസ് പഠിക്കുക എന്ന ലക്ഷ്യത്തോടെ മുപ്പത് തിരുവചനങ്ങള്‍ അര്‍ത്ഥസഹിതം നല്‍കപ്പെടുന്നതാണ്. അവ മനസ്സിലാക്കുകയും പള്ളികളില്‍ സുബ്ഹി നിസ്‌കാര ശേഷം വായിക്കേണ്ടതും വിശദമായി പഠന വിധേയമാക്കേണ്ടതുമാണ്. പ്രസ്തുത വചനങ്ങള്‍ എസ് കെ എസ് എസ് എഫ് വെബ് സൈറ്റ്(www.skssf.in) സോഷ്യല്‍ മീഡിയകള്‍, പത്ര മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
3. ഐ.എഫ്.സി. ശാഖകള്‍ സജീവമാക്കേണ്ടതും പഠനക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുമാണ്. ആരാധന കര്‍മങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന വിധത്തിലായിരിക്കണം ക്ലാസുകള്‍
4. ശാഖ തലങ്ങളില്‍ ബദ്‌റ് ദിനത്തില്‍ മൗലിദ് സദസ്സുകളും ലൈലത്തുല്‍ ഖദ്‌റ് രാത്രികളില്‍ ഇഅ്തികാഫ് ജല്‍സയും നടത്തേണ്ടതാണ്.
5. ലൈലത്തുല്‍ ഖദ്‌റില്‍ ഖുര്‍ആന്‍ ഖത്മ് ദുആ, ഖബ്ര്‍ സിയാറത്ത്, ഖിയാമുല്ലൈല്‍, തസ്ബീഹ് നിസ്‌കാരം തുടങ്ങിയ സല്‍കര്‍മങ്ങള്‍ കൂട്ടമായി നിര്‍വഹിക്കാനുള്ള അവസരം ഒരുക്കേണ്ടതാണ്. അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ നേരത്തെ നല്‍കാവുന്നതാണ്.
6. റമളാനിലെ ആരാധനകള്‍, പരിപാടികള്‍, ഭക്ഷണ ക്രമീകരണങ്ങള്‍ തുടങ്ങിയവ പഠന ക്ലാസുകളില്‍ ചര്‍ച്ച ചെയ്യേണ്ടതും പ്രസ്തുത കാര്യങ്ങള്‍ സൂചിപ്പിക്കുന്ന അറിയിപ്പുകള്‍ ശ്രദ്ധേയമായ സ്ഥലത്ത് സ്ഥാപിക്കേണ്ടതുമാണ്.
ക്ലസ്റ്റര്‍ തലം
തസ്‌കിയത്ത് മീറ്റും നോമ്പുതുറയും സംഘടിപ്പിക്കണം.
മേഖലാ തലം/ ഏരിയാ തലം
സെമിനാര്‍
വിഷയം: ‘സാമ്പത്തിക സദാചാരത്തിന്റെ വീണ്ടെടുപ്പിന്’
ജില്ലാ തലം
‘ബദ്ര്‍’ ഇന്നും പ്രസക്തമാണ’് എന്ന വിഷയത്തില്‍ ജില്ലാതല സംവേദനം സംഘടിപ്പിക്കണം.വിഷയാവതരണം, വിവിധ മേഖലകളിലുള്ള വരുടെ അഭിപ്രായ പ്രകടങ്ങള്‍, മോഡേറേഷന്‍ എന്നിങ്ങനെയാണ് പരിപാടി ക്രമീകരിക്കേണ്ടത്