സിവിൽ സർവ്വീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സലാല  എസ്.കെ. എസ്. എസ് എസ് എഫുമായി സഹകരിച്ച് ട്രെൻറ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ദർസ്, അറബിക് കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ‘മഫാസ്’ സിവിൽ സർവ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത്തെബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.അഭിരുചി പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കുന്ന നാൽപ്പത് പേർക്ക് ഒരു വർഷത്തെ പരിശീലനം സൗജന്യമായി നൽകും.
ഓൺലൈനായി സെപ്തംബർ 30 വരെ www.trendinfo.in എന്ന സൈറ്റിൽ അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്:9061808111
കോഴിക്കോട് ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ചെയർമാൻ അബ്ദുൽ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡോ :അബ്ദുൽ മജീദ് കൊടക്കാട്, നൗഫൽ വാകേരി,റഷീദ് കോടിയൂറ, റാഷിദ് വേങ്ങര, ഡോ.അബ്ദുൽ ജബ്ബാർ ആലപ്പുഴ, ശംസുദ്ധീൻ ഒഴുകൂർ, ശംസാദ് സലിം പൂവ്വത്താണി, കെ.കെ മുനീർ, ഹസിം ആലപ്പുഴ, സമദ് ഇടുക്കി, റഷീദ് കംബ്ളക്കാട് അബൂബക്കർ സിദ്ധീഖ് വാഫി, ജിയാദ് എറണാകുളം,സിദ്ധീഖ് ചെമ്മാട് സംസാരിച്ചു.